09:39am 27 August 2026
NEWS
ഭവനനിർമ്മാണ മന്ത്രിയുടെ വലംകൈ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലോകായുക്തയുടെ പിടിയിൽ
30/12/2025  11:28 AM IST
വിഷ്ണുമംഗലം കുമാർ
ഭവനനിർമ്മാണ മന്ത്രിയുടെ വലംകൈ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലോകായുക്തയുടെ പിടിയിൽ

കർണാടകത്തിലെ പതിമൂന്നിടങ്ങളിൽ ലോകായുക്ത പോലീസ് നടത്തിയ റെയ്ഡിൽ 14.38 കോടിയുടെ കണക്കിൽ പെടാത്ത വസ്തുവകകൾ കണ്ടുകെട്ടി. 8.44 കോടി രൂപ വിലമതിപ്പുള്ള കൃഷിഭൂമി, 2.99 കോടിയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, 1.28 കോടിയുടെ മറ്റ് വിലപിടിച്ച വസ്തുക്കൾ, 66500 രൂപ എന്നിവയാണ് ലോകായുക്ത പോലീസ് കണ്ടുകെട്ടിയത്. ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാന്റെ വലംകൈ സർഫറസ് ഖാന്റെ സ്വത്തുക്കളാണിവ. ന്യുനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിലുള്ള സഹകരണ സൊസൈറ്റിയുടെ ഡയറക്ടർ ആണ് നിലവിൽ സർഫറസ് ഖാൻ. ഏതാനും മാസം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്ന വ്യക്തിത്വമാണ് സർഫറസ് ഖാൻ. മുതിർന്ന ഭരണപക്ഷ എംഎൽഎ ബി ആർ പാട്ടീൽ ഇദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണം ലീക്കായിരുന്നു. രാജീവ്‌ ഗാന്ധി ഭവന പദ്ധതിയിൽ അർഹതയുള്ളവർക്ക് വീട് ലഭിക്കുന്നില്ല, അർഹതയില്ലാത്തവർക്ക് ലഭിക്കുന്നു, അഴിമതി വ്യാപകമാണ്, ഇങ്ങനെ പോയാൽ അക്കാര്യം ഞാൻ പുറത്തുവിടും എന്ന് എം എൽ എ സർഫറസ് ഖാനോട് പറയുന്നതാണ് ലീക്കായത്. രാജീവ്‌ ഗാന്ധി ഭവന പദ്ധതിയുടെ ചുമതലയും സർഫറസ് ഖാനാണ് വഹിച്ചിരുന്നത്. അദ്ദേഹമാണ് ഇപ്പോൾ അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ലോകായുക്തയുടെ പിടിയിലായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img